728X90

728X90

0

0

0

ഈ ലേഖനത്തിൽ

Pickwickian Syndrome: അമിതവണ്ണവും ശ്വാസതടസ്സവും തമ്മിലുള്ള ബന്ധം
37

Pickwickian Syndrome: അമിതവണ്ണവും ശ്വാസതടസ്സവും തമ്മിലുള്ള ബന്ധം

നെഞ്ചിലെ ഭിത്തിയിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശ്വസനവ്യവസ്ഥയിൽ മർദ്ദമുണ്ടാക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യും .

Know the challenges posed by obesity hyperventilation syndrome

അമിതവണ്ണവും ശ്വാസതടസ്സവും കൂട്ടുകാരാണ്. അമിതവണ്ണം ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം (OHS) എന്ന സങ്കീർണതയിലേക്ക് നിങ്ങളുടെ ശ്വസനരീതിയെ നയിച്ചേക്കാം. നെഞ്ചിലെ ഭിത്തിയിലെ അധിക കൊഴുപ്പ് നിക്ഷേപം നിങ്ങളുടെ ശ്വസനവ്യവസ്ഥയിൽ, പ്രധാനമായും ശ്വാസകോശങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ഇത് നിങ്ങളുടെ ശ്വസനത്തെ സാരമായി ബാധിക്കുകയും ഒടുവിൽ നിങ്ങളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സൈഡ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും. മെഡിക്കൽ സർക്കിളുകളിൽ പിക്ക്‌വിക്കിയൻ  സിൻഡ്രോം എന്നറിയപ്പെടുന്ന ഇത്, ചാൾസ് ഡിക്കൻസിൻ്റെ ദി പിക്ക്‌വിക്ക് പേപ്പേഴ്സ് എന്ന കൃതിയിൽ നിന്നുള്ള ജോയെ ഓർമ്മിപ്പിക്കുന്നു. OHS ഉള്ള ആളുകൾക്ക് പൊണ്ണത്തടിയും അമിത മയക്കവും ഉൾപ്പെടെയുള്ള സാധാരണ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.

ഒബീസിറ്റി ഹൈപ്പോവെൻറിലേഷൻ സിൻഡ്രോമിനെ മൂന്ന് ഘടകങ്ങളുടെ ഒരു ത്രികോണമായാണ് നാരായണ ഹെൽത്ത് സിറ്റിയിൽ, മജുംദാർ ഷാ മെഡിക്കൽ സെൻ്ററിലെ ഇൻ്റേണൽ മെഡിസിൻ പൾമണോളജി കൺസൾട്ടൻ്റ് ഡോ. രവി ചന്ദ്ര എം.ആർ.കെ  നിർവചിക്കുന്നത്. അമിതവണ്ണം (നെഞ്ച് ഭിത്തികളിൽ അമിതമായ കൊഴുപ്പ് നിക്ഷേപം), ഹൈപ്പർകാപ്നിയ (രക്തത്തിൽ കാർബൺ ഡൈ ഓക്സൈഡ് അമിതമായ അളവിലാകൽ) , ഉറക്കം തടസ്സപ്പെടുത്തുന്ന തരത്തിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണവ.

“ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ഒരു ശ്വാസകോശ രോഗമല്ല,” ഡോ ചന്ദ്ര ഉറപ്പിച്ചു പറയുന്നു. ഇത് ഒരു വ്യവസ്ഥാപരമായ തകരാറാണ്, അതിൻ്റെ മൂലകാരണമാകട്ടെ പൊണ്ണത്തടിയും. ഇത് ശ്വാസകോശങ്ങളെയും മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം?

“അമിതഭാരം നെഞ്ചിലെ ഭിത്തിയിൽ സമ്മർദ്ദം ചെലുത്തുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ഉണ്ടാകുന്നത്” ആന്ധ്രാപ്രദേശ് വിജയവാഡയിലെ മണിപ്പാൽ ഹോസ്പിറ്റലിൽ  എൻഡോക്രൈനോളജിസ്റ്റ് ആയ ഡോ. ഗിരിധർ അഡപ വിശദീകരിക്കുന്നു. “പിക്ക്‌വിക്കിയൻ സിൻഡ്രോം ബാധിച്ച ഒരാൾക്ക് ഹൈപ്പർക്യാപ്നിയ ഉണ്ടായിരിക്കും”

ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോമിൻ്റെ അനന്തര ഫലങ്ങൾ

അമിതവണ്ണം നെഞ്ചിൻ്റെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുമെന്ന് ഡോ.രവി ചന്ദ്ര വിശദീകരിക്കുന്നു.ഇത് നെഞ്ചിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശ്വസിക്കുമ്പോൾ ശരിയായി വികസിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു

കൊഴുപ്പ് നിക്ഷേപം മൂലം നെഞ്ചിൻ്റെ ഭിത്തികൾ കനക്കുകയും, ഇത് ഹൈപ്പോവെൻ്റിലേഷന് കാരണമാകുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി ശ്വസന സമയത്ത് നെഞ്ചിൻ്റെ ഭിത്തികൾക്ക് ഫലപ്രദമായി വായുവിനെ ചലിപ്പിക്കാൻ സാധിക്കാതെ വരും. ഇത് രക്തത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഓക്സിജൻ നില താഴുന്നതിനും ഇടയാക്കും. കാർബൺ ഡൈഓക്സൈഡ് അളവ് കൂടുന്നത് മൂലം കാലക്രമേണ രക്തത്തിന് അമ്ല സ്വഭാവം വർദ്ധിക്കും.

ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്തത്തിൻ്റെ അമ്ലത വർദ്ധിക്കുമ്പോൾ ഇൻസുലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളെ ശരീരം പ്രതിരോധിക്കാൻ തുടങ്ങും. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ലെപ്റ്റിൻ. അതുകൊണ്ട് തന്നെ ലെപ്റ്റിൻ പ്രതിരോധത്തിലാവുമ്പോൾ ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ഉള്ളവർക്ക് എത്ര കഴിച്ചാലും വിശപ്പ് മാറാത്തതായി അനുഭവപ്പെടാൻ തുടങ്ങും.  കാലക്രമേണ അമിതമായി ആഹാരം കഴിക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും.

പിക്ക്‌വിക്കിയൻ സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ

രാവിലെ നിരന്തരമായി അനുഭവപ്പെടുന്ന കടുത്ത തലവേദന രക്തത്തിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂടുന്നതിൻ്റെ പ്രാരംഭ ലക്ഷണമാകാമെന്ന് ഡോ.രവി ചന്ദ്ര പറയുന്നു. “ഉറക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഉറക്കത്തിനിടയിൽ ശ്വാസതടസ്സം നേരിടുകയും ചെയ്തേക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു

ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ഉള്ള ആളുകൾക്ക് സാധാരണയായി BMI ലെവൽ 30-ൽ കൂടുതലും വെയ്സ്റ്റ്-ഹിപ്പ് അനുപാതം കൂടുതലായിരിക്കുമെന്നും ഡോ.അഡപ പറയുന്നു. പിക്ക്‌വിക്കിയൻ സിൻഡ്രോം ഉള്ള ആളുകൾക്ക് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഉറക്കക്കൂടുതൽ, ശ്വാസതടസ്സം, അസഹ്യമായ കൂർക്കംവലി എന്നിവ ഉൾപ്പെടെയുള്ള സാധാരണ ലക്ഷണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

OHS ഒരു ഗുരുതരമായ പ്രശ്നമാണോ?

ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം ശരീരത്തിൽ കടുത്ത ഉപാപചയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഹൃദയത്തിനും മസ്തിഷ്കത്തിനും പ്രവർത്തിക്കാൻ ഉയർന്ന തോതിലുള്ള ഓക്സിജൻ ആവശ്യമായി വരുമ്പോൾ, ഈ അവസ്ഥ ഹൈപ്പോക്സിക് സ്ട്രെസ് ഉണ്ടാക്കുന്നു(ഓക്സിജൻ്റെ അളവ് കുറയൽ). ഇത് ഹൃദയത്തിൽ സമ്മർദ്ദം ഉണ്ടാക്കുകയും ഹൈപ്പർടെൻഷനിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഡോ ചന്ദ്ര വിശദീകരിക്കുന്നു.

OHS ചികിത്സിക്കാതിരുന്നാൽ പൾമണറി ഹൈപ്പർടെൻഷന് ഇടയാക്കുമെന്ന് ഡോ.ഗിരിധർ അഡപ പറയുന്നു. ഇത് ഹൃദയത്തിൻ്റെ വലത് ഭാഗം തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം എങ്ങനെ കൈകാര്യം ചെയ്യാം

പിക്ക്‌വിക്കിയൻ സിൻഡ്രോമിൻ്റെ അപകടസാധ്യത തടയുന്നതിനുള്ള ആദ്യപടി ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനായി പ്രവർത്തിക്കുക എന്നതാണ്. ഡോ അഡപ പറയുന്നു.

ഉയർന്ന BMI ഉള്ള വ്യക്തികൾ ശരീരഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ പരിഷ്‌ക്കരണങ്ങൾ നടത്തണമെന്ന് ഡോ.ചന്ദ്ര പറയുന്നു. കൃത്യമായി വ്യായാമം ചെയ്യുക, മതിയായ വിശ്രമത്തിനായി ആവശ്യത്തിന് ഉറങ്ങുക, ഭക്ഷണം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ഡയറ്റീഷ്യനെയോ പോഷകാഹാര വിദഗ്ദ്ധനേയോ സമീപിക്കുക എന്നിവ ചെയ്യാവുന്നതാണ്.

ശ്വസന സഹായിയായി ഒരു സി‌.പി‌.എ‌.പി മെഷീൻ ഉപയോഗിക്കുന്നത് രാത്രിയിൽ ആവശ്യമായ ഓക്സിജൻ്റെ അളവ് നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഉറക്കത്തിൽ മൂക്കും വായും ചേർത്ത് മാസ്ക് ധരിക്കുകയും വേണം. മാസ്ക് ഒരു CPAP മെഷീനുമായി ബന്ധിപ്പിക്കുന്നു. ഇത് OHS ഉള്ള വ്യക്തികളിൽ സ്ഥിരമായ ശ്വാസോച്ഛ്വാസം നിലനിർത്തുകയും ശരീരത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ശരിയായ വായു മർദ്ദം നൽകുകയും മികച്ച ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.

മനസ്സിലാക്കേണ്ടവ

അമിതഭാരവും, ശ്വസനവുമായി ബന്ധപ്പെട്ട ഉറക്ക തകരാറും മൂലം ഉണ്ടാകുന്ന ഗുരുതരമായ സങ്കീർണതയാണ് ഒബീസിറ്റി ഹൈപ്പോവെൻ്റിലേഷൻ സിൻഡ്രോം അഥവാ പിക്ക്‌വിക്കിയൻ സിൻഡ്രോം. എങ്കിലും ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്